ബാബരി വിധി തികച്ചും നീതി രഹിതമാണ്. നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണെന്ന ഇന്ത്യന്‍ ജുഡീഷ്യറിയുടെ അടിസ്ഥാനത്തെ തച്ചുടച്ച് ന്യൂനപക്ഷമായ മുസ്ലിംകളെ പാടെ അവഗണിച്ചാണ് വിധി തീര്‍പ്പുണ്ടായിരിക്കുന്നത്. തെളിവുകള്‍ക്കപ്പുറം വിശ്വാസത്തെ പിന്താങ്ങിയുള്ള കോടതി നയം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്ല്യ നീതിയെയും തുല്ല്യ സമത്വത്തെയും കാറ്റില്‍ പറത്തുന്നതാണ്. ബാബരി മസ്ജിദ് പടുത്തുയര്‍ത്തുന്നതിന് മുമ്പ് ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായിരുന്നു പള്ളി നിന്നിരുന്ന സ്ഥലമെന്ന ആര്‍. എസ്. എസിന്‍റെ വാദത്തെ സ്ഥീരീകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കോടതി അവരുടെ രാമജന്മ ഭൂമി […]
തിരിച്ചെഴുത്ത്
വിചിത്ര വിധി
ബാബരി മസ്ജിദ് ധ്വംസനത്തിന് 27 വര്‍ഷം പിന്നിടുകയാണ്. 1992 ഡിസംബര്‍ 6 ന് ഇന്ത്യന്‍ മതേതരത്വത്തിന്‍റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് വര്‍ഗീയവാദികളാല്‍ തച്ചുതകര്‍ക്കപ്പെടുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് നിലകൊള്ളുന്ന ആയോധ്യ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള കോടതി വ്യവഹാരം മുസ്ലിം കക്ഷികള്‍ക്ക് അയോധ്യയിലെവിടെയെങ്കിലും അഞ്ച് ഏക്കര്‍ സ്ഥലം പള്ളി പണിയാന്‍ അനുവദിക്കണമെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നുമുള്ള തീര്‍പ്പാണ് നല്‍കിയിരിക്കുന്നത്. സമ്പൂര്‍ണ നീതി ആഹ്വാനം ചെയ്തുള്ള വിധി ന്യായം ഭൂരിപക്ഷ താല്‍പര്യ സംരക്ഷണമായി പര്യവസാനിച്ചിരിക്കുന്നു. പ്രതികൂലമായി വിധി […]
നിയമവ്യവസ്ഥിതി വെല്ലുവിളിക്കപ്പെടുമ്പോള്‍
നീതിയും നിയമവ്യവസ്ഥകളും പച്ചയായ രീതിയില്‍ ലംഘിക്കപ്പെട്ടാണ് ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശ കേസില്‍ വിധി പുറത്തുവന്നിരിക്കുന്നത്. ഗാംഗുലി, മാര്‍കണ്ഡേയ കട്ജു തുടങ്ങിയ നിയമജ്ഞര്‍ തന്നെ സുപ്രീം കോടതിയുടെ അപക്വമായ വിധിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത് ശ്രദ്ധേയമാണ്. നീതിവ്യവസ്ഥകളിലെ അടിസ്ഥാന താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധിന്യായം ചില സങ്കുചിത താല്‍പര്യസംരക്ഷണമാണെന്നത് വ്യക്തം. ഈ വിധിന്യായത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുകയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. പ്രഭാത് പട്നായിക്കിന്‍റെ നേതൃത്വത്തില്‍ 48 പ്രമുഖരും ഈ വിധി ന്യായത്തിലെ ഏകപക്ഷീയതക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. കോടതി ഈ […]