കഴിഞ്ഞ അറുപത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ സ്വന്തമായൊരിടം സൃഷ്ടിച്ചെടുത്ത സമസ്ത കേരള സുന്നീ യുവജന സംഘം അറുപതാം വാര്‍ഷികത്തിന്‍റെ നിറവിലാണ്. സമ്മേളനത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളായ സി പി സൈതലവി മാസ്റ്ററുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ? 1954 ല്‍ താനൂരില്‍ വെച്ച് രൂപീകൃതമായ പ്രസ്ഥാനമാണല്ലോ എസ് വൈ എസ്. രൂപീകരണത്തിന്‍റെ ചരിത്ര പശ്ചാത്തലം എന്തായിരുന്നു? അക്കാലങ്ങളിലൊക്കെ വാര്‍ഷിക സമ്മേളനങ്ങളോടനുബന്ധിച്ചായിരുന്നു സമസ്ത മുശാവറ നടന്നിരുന്നത്. പല സമ്മേളനങ്ങളും പ്രത്യേകം വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വേണ്ടിയായിരുന്നു സമ്മേളിച്ചിരുന്നത്. […]
2015 March – April
SAGA SHABDAM 2015 March – April Issue
യൗവ്വന മുന്നേറ്റത്തിന്‍റെ സാമൂഹ്യ ശാസ്ത്രം
ലാറ്റിന്‍ അമേരിക്കന്‍ കവി അല്‍ത്തുരോ കൊര്‍ക്കെറായുടെ ഒരു കവിതയുണ്ട്. കിടപ്പറയിലും കുളിമുറിയിലും വരെ സ്വകാര്യതകള്‍ നഷ്ടപ്പെട്ട് പോയ ക്യാമറ യുഗത്തിന്‍റെ നടുവില്‍ നമ്മള്‍ ആരാണെന്ന തിരിച്ചറിവ് ഇപ്പോഴും നമുക്കായിട്ടില്ല എന്ന് ആ കവിതയിലൂടെ നമുക്ക് മനസ്സിലാവുന്നുണ്ട്. ആട്ടിന്‍കുട്ടിയുടെ മുഖമുള്ള ചെന്നായയോട് ചോദിച്ചു റഡാര്‍ എന്തിനുള്ളതാണെന്ന് നീ കാട്ടിലൊളിക്കുന്പോള്‍/നിന്‍റെ കാല്‍പ്പാടുകള്‍ കണ്ടുപിടിക്കാന്‍/ഇന്‍ഫ്രാറെഡ് കാമറയോ? നിന്‍റെ ഭാണ്ഡത്തിലെ തണുത്ത ഇറച്ചി മണം കൊണ്ട് കണ്ടുപിടിക്കാന്‍/ ലേസര്‍ രശ്മിയോ/ നിന്നെ വേവിച്ചു തിന്നാന്‍. ലോകം വിരിച്ചു വെച്ച നിരീക്ഷണ വലയത്തിന് പുറത്ത് […]