ചോരണം ചിതറിയോടിയ മനസ്സിന്‍റെ വരാന്തയില്‍ മൗനം ഭുജിച്ച് കണ്ണെറിഞ്ഞപ്പോഴാണ് വയറു വീര്‍ത്ത് തുടങ്ങിയത്. മാസമെത്തും മുമ്പേ ശകാരം ചൊരിഞ്ഞ് വേദന പേറി പെറ്റു ഞാന്‍ മണവും നിറവുമുള്ള കവിതക്കിടാവിനെ. പൊക്കിള്‍ കൊടി വെട്ടി സാഹിത്യകാരന് നല്‍കി കുളിപ്പിച്ചു വെച്ച് തുണിയില്‍ പൊതിഞ്ഞ്, ഭവ്യതയോടെ പ്രദര്‍ശിനെടുത്തു. ചിലര്‍, സന്തോഷം പൊഴിഞ്ഞപ്പോള്‍ ചിലര്‍, കൊഞ്ഞനം കുത്തിക്കവിള്‍ വലിച്ചു. പൊന്നും വഴമ്പും നുണക്കും മുമ്പേ ആരോ എന്‍റെ കവിതക്കിടാവിനെ കട്ടെടുത്തു. പിന്നീടൊരിക്കല്‍ കൂട്ടുകാരന്‍റെയും തിരഞ്ഞ് മടുത്തു. എന്‍റെ ഗന്ധം പുരണ്ട കവിതക്കിടാവിനെ […]
2018 September- October
ഇസ്ലാം പിന്തുണക്കുന്ന ആരോഗ്യലോകം
ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ അല്ലാഹു ജീവിക്കാനുള്ള മാര്‍ഗ്ഗവും നിയമങ്ങളും പഠിപ്പിച്ച് വിത്യസ്തനാക്കുകയും, മാര്‍ഗദര്‍ശികളായ പ്രവാചകരെ നിയോഗിച്ചും വേദഗ്രന്ഥങ്ങള്‍ നല്‍കി സമ്പൂര്‍ണ്ണനാക്കുകയും ചെയ്തു. ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു എന്ന ഖുര്‍ആനിക സന്ദേശം ഇത്തരം വായനകളും നല്‍കുന്നുണ്ട്. പക്ഷേ, മനുഷ്യന്‍ ഉല്‍കൃഷ്ടനും ഉന്നതനുമാവാന്‍ അല്ലാഹു കല്‍പ്പിച്ച വഴിയേ നടക്കണമെന്ന് മാത്രം. മനസ്സും ശരീരവും ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാന്‍ അല്ലാഹു മനുഷ്യനവസരം നല്‍കുന്നുണ്ട്. എന്നാല്‍, ആ അവസരം നേര്‍വഴിയില്‍ വിജയകരമാക്കുകയും ഇഹലോക പരലോക വിജയങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വിശ്വാസത്തിന്‍റെയും കര്‍മ്മാനുഷ്ഠാനങ്ങളുടെയും […]