2019 Sept-Oct Hihgligts Shabdam Magazine കവിത

ഭരണകൂട ഭീകരതക്കെതിരെ രണ്ട് കവിതകള്‍

ഇത് കൊടും വഞ്ചനയേറ്റ ജനതയുടെ കഥയാണ് രാഷ്ട്രങ്ങളുടെ പകപോക്കലില്‍ കുരുതി വെക്കപ്പെട്ട രക്തമുറഞ്ഞ മണ്ണിന്‍റെ കഥ! തോക്കുമായ് മരണം മുന്നിലെത്തുമ്പോള്‍ ചെറുക്കാനാവതില്ലാത്തത് തലമുറകള്‍ പാടിപ്പറഞ്ഞ പാരമ്പര്യത്തിന്‍റെ കുതികാല്‍ വെട്ടാന്‍ ഇവര്‍ക്കറിയാത്തത് കൊണ്ടായിരുന്നു. എങ്കിലുമീ താഴ്വാരങ്ങള്‍ നിലനില്‍പ്പിന്നായി അട്ടഹസിച്ചു. യവനികകള്‍ക്ക് മറവില്‍ നിന്ന് സത്യത്തിന് കാലിടറിയപ്പോഴെല്ലാം അരങ്ങുവാണ കള്ളങ്ങള്‍ പല്ലിളിച്ചു. കലാപം…, വിലാപം…, മരണം രഞ്ജിത്ത് സിംഗും ഗുലാബ് സിംഗും ചരിത്രമെഴുതിയ നാടിന്‍റെ തെരുവുകള്‍ക്കിന്ന് രക്തത്തിന്‍റെ മണമാണ്. സിയാച്ചിനും കാര്‍ഗിലും കറുത്ത കരങ്ങളാല്‍ അശുദ്ധമായപ്പോഴെല്ലാം തിരിച്ചടിച്ച വിശുദ്ധി ഏഴില്‍ […]

2019 Sept-Oct Hihgligts Shabdam Magazine കവിത

ആസ്സാമിലെ അഭയാര്‍ത്ഥികള്‍

  ഉള്ളതെല്ലാം പെറുക്കിക്കൂട്ടി ഭാണ്ഡം മുറുക്കിക്കെട്ടാന്‍ തുടങ്ങി.. വിശപ്പിനെ മാത്രം ഉപേക്ഷിക്കണമെന്നുണ്ടായിരുന്നു.. ആവുന്നില്ലല്ലോ… ഇന്നുമുതല്‍ അഭയാര്‍ത്ഥിയാണത്രെ… എങ്ങോട്ടു പോകുന്നു…? എങ്ങോട്ടെങ്കിലും… ഒന്നുമില്ലേലും ഐലാന്‍ കുര്‍ദി ഉറങ്ങുന്ന കടല്‍ തീരമുണ്ടല്ലോ… അച്ഛന്‍റെ നെഞ്ചിന്‍റെ ചൂടേറ്റു കരക്കണിഞ്ഞ വലേറിയയെയും കണ്ടേക്കാം… റോഹിന്‍ഗ്യകള്‍ വീണൊടുങ്ങിയ കടലും എത്ര വിശാലമാണ്… പൂര്‍വ്വികരുടെ നരച്ച മീസാന്‍കല്ലുകള്‍ക്കരികിലൂടെ അവര്‍ മെല്ലെ മൗനമായി നടന്നു നീങ്ങി… നിറം കെട്ട കണ്ണുകള്‍ അപ്പോഴും വെറുതെ തിളങ്ങി.. വെള്ളിനൂലുകള്‍ പോലെ നരച്ച താടിയിഴകള്‍ക്കുള്ളിലെ ചുളിഞ്ഞ മുഖങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്‍റെ പഴക്കമെങ്കിലും […]