കവിത/അന്‍സാര്‍ കൊളത്തൂര്‍ ആളൊഴിഞ്ഞ കസേരകള്‍ക്കിടയിലിരുന്ന് ഒരു വൃദ്ധന്‍ നക്ഷത്രങ്ങളെണ്ണിക്കൊണ്ടിരുന്നു കുന്തിരിക്കത്തിന്‍റെ കറുത്ത ഗന്ധം കുടിച്ച് അന്തരീക്ഷം ഭ്രാന്തമായിരിക്കുന്നു. ആരോ വെച്ച റീത്തിലെ വാടാറായ പൂവിലിരുന്ന് രണ്ടീച്ചകള്‍ പ്രണയം പറഞ്ഞു നരവീണു തുടങ്ങിയ രണ്ടു പെണ്ണുങ്ങളപ്പോഴും രാമായണത്തിലെ അര്‍ത്ഥമറിയാത്ത വരികള്‍ ഉരുവിട്ടുകൊണ്ടിരുന്നു. വാര്‍ദ്ധക്യത്തിന്‍റെ അവസാന പടിയിലിരുന്ന് വൃദ്ധന്‍ നക്ഷത്രങ്ങളിലേക്ക് രാപ്പാര്‍ക്കുകയാണ് മാലാഖയുടെ ചിറകിനടിയില്‍ കണ്ണുകള്‍ കോര്‍ത്ത് സ്വപ്നം പറഞ്ഞിരുന്ന രാത്രികള്‍… അന്ന് മഴവറ്റിയ നിലാവില്‍ നിന്‍റെ പാദസരം ചിലമ്പിക്കാതിരുന്നപ്പോള്‍ മാലാഖ വെളിച്ചത്തിലേക്കു ചിറകടിച്ചകന്മ്പോയി നീ ഏതോ മുല്ലമണമുള്ള താഴ്വരയിലേക്ക് […]
2021 January- February
ഞങ്ങളഭയാര്‍ത്ഥികള്‍
കവിത/ശാഹുല്‍ ഹമീദ് പൊന്മള ചോര്‍ന്നൊലിക്കുന്നതെങ്കിലും സ്വര്‍ഗതുല്ല്യമായിരുന്നു ഞങ്ങളുടെ കൂര നിലം, പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും തല ചായ്ച്ചാല്‍ ഉറക്കത്തെ മാടി വിളിച്ചിരുന്നു അടുപ്പ്, പുകഞ്ഞില്ലെങ്കിലും കരിപിടിച്ച മനസില്‍ പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു പക്ഷെ, ഇന്നീ ഭൂവില്‍ ഞങ്ങളഭയാര്‍ത്ഥികള്‍… പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍ സ്വപ്നങ്ങളെ തൂക്കിലേറ്റി അതിജീവനത്തിന്‍റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍ നടുക്കടലില്‍ ജീവിതമറ്റുപോയവര്‍ മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ അഭയാര്‍ത്ഥി ലേപലില്‍ എരിഞ്ഞമരുന്നവര്‍ ഞങ്ങളഭയാര്‍ത്ഥികള്‍
പിശാചുക്കള്‍
കവിത/മുഹമ്മദ് സ്വഫ്വാന്‍ സി മാടംചിന മത ഭ്രാന്തിളക്കി ജിഹാദിസം പറഞ്ഞ് രക്തമൂറ്റിക്കുടിക്കുന്ന പിശാചുക്കള്‍ ഈ കവലകളിലും വില്‍ക്കപ്പെടുന്നുണ്ട്. ദൈവബലിയര്‍പ്പണത്തില്‍ നിഷ്ക്കളങ്കതയുടെ നിരപരാധിത്വത്തിന്‍റെ കുഞ്ഞുകഴുത്തറുക്കുമ്പോള്‍, കുഞ്ഞായി പിറന്നതാണോ അവന്‍ ചെയ്ത കുറ്റം? കുസൃതിയുടെ കൂട്ടച്ചിരികളും കുട്ടിക്കുറുമ്പിന്‍റെ കലപിലകളും ആ വീട്ടു മുറികളില്‍ ഇന്നും ബാക്കിയുണ്ടാകും ബലികൊടുത്ത മാതൃത്വമിന്ന് അഴികള്‍ക്കുള്ളില്‍ കുറ്റവാളിയുടെ മൗനം തീര്‍ക്കുകയാണ് അര്‍ഹതയില്ലാത്ത കുറ്റബോധത്തിന്‍റെ ഇരുട്ടിലിരുന്ന് മരണമേ…. നിന്‍റെ വരവിനായ് കാത്തിരിപ്പിലാണ്
പ്ലെയ്റ്റ്
കവിത/വി. എന്‍ എം യാസിര്‍ അണ്ടോണ സോമാലിയയില്‍ സുഡാനില്‍ സാന്‍ആഇല്‍, ഡമസ്കസിലും പിന്നെയുമനേകം അഭയാര്‍ത്ഥി കൂടാരങ്ങളിലും വിശന്ന് വയറൊട്ടിയ കുഞ്ഞിളം പൈതങ്ങളിപ്പോഴും വലിയ പ്ലേറ്റിന് ചുറ്റും വട്ടമിട്ടിരിക്കുകയാണ് പ്രതീക്ഷയുടെ കരങ്ങള്‍ തീറ്റയിടുന്നതും കാത്ത് അത്ഭുതം, ഇവിടെ ഇന്ത്യയിലുമുണ്ട് വൈവിധ്യയിനം പ്ലെയ്റ്റുകള്‍ ചാണകം വിളമ്പിയും ഗോമൂത്രം നിറച്ചും സര്‍വ്വസജ്ജമായിരിക്കുകയാണവര്‍ ഇടക്ക് വലിയ ശബ്ദത്തില്‍ പ്ലേറ്റ് കൊട്ടി വെളിച്ചമണച്ച് രാജ്യ സംരക്ഷണത്തിലാണ് കോവിഡിനിപ്പോള്‍ പ്ലേറ്റിനെ അത്രമേല്‍ ഭയമാണത്രെ!
ഭീതി
കവിത/മുഹമ്മദ് മിന്‍ഹാജ് പയ്യനടം തെരുവില്‍ മരിച്ചു വീണ മൃതദേഹത്തിന് പോലും ഭീതിയാണ് അടുത്തെത്തുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ‘മരണവൈറല്’ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളെ
പരിണാമം
കവിത/ഫവാസ് മൂര്‍ക്കനാട് ജീര്‍ണത ബാധിച്ച ചുറ്റുപാടുകള്‍ ബാല്യം കീഴടക്കി നോക്കാന്‍ ആളില്ലാത്തത് കൊണ്ട് നിശാചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലൊളിച്ചു കുട്ടിക്കഥകളും പഞ്ചതന്ത്രങ്ങളും പൊടിപിടിച്ച് കിടന്നു ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിച്ച് കൂട്ടിയ സൗഹൃദ ദിനരാത്രങ്ങള്‍ പക പോക്കലിന്‍റേയും പ്രതികാര വെറിയുടേയും പകലന്തികളിലേക്ക് പരിണമിച്ചു.
ഇന്ത്യ @ 2050
കവിത/അനസ് കുണ്ടുവഴി രാവിലെ ചായ കുടിക്കാന്‍ അടുക്കളയിലെത്തിയപ്പോഴാണ് അടുപ്പില്‍ തീ മണക്കാത്ത കാര്യം കുഞ്ഞോള്‍ ശ്രദ്ധിച്ചത്. ഇന്നലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റ കാരണം ജിയോയുടെ അരി വിതരണം നിലച്ചത്രേ; ആഹാരം കഴിക്കാതെ പ്രതിഷേധിക്കാന്‍ കഴിയാത്തോണ്ട് ആര്‍ക്കും പ്രതി കരിക്കാന്‍ വയ്യ. ജിയോ സ്റ്റോറില്‍ നിന്നും കഴിഞ്ഞയാഴ്ച വാങ്ങിയ തില്‍ മിച്ചമുള്ള രണ്ട് കുപ്പിവെള്ളം ഉള്ളത് കൊണ്ട് വെള്ളംകുടി മു ട്ടാതെയെങ്കിലും ജീവിക്കാമെന്ന് പറഞ്ഞ് ഉമ്മ നിസ്സഹായതയുടെ നെടുവീര്‍പ്പിട്ടു.