മധ്യകാല യൂറോപ്പില്‍ നവോത്ഥാനം കളിയാടുന്ന കാലത്ത് ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും ശാസ്ത്ര പ്രതിഭകള്‍ക്കും ഇടയില്‍ പുതിയൊരു പ്രതിസന്ധി ഉടലെടുത്തു. അക്കാലത്തെ പ്രഗല്ഭ ശാസ്ത്രജ്ഞരായ ഗലീലിയോ ഗലീലി ജിയര്നാഡോ ബ്രൂണോ എിവരെ പോലെയുള്ളവര്‍ അക്കാലം വരെ നിലനിന്നിരന്ന, മുമ്പേ പുരോഹിതര്‍ പറഞ്ഞു പ്രചരിപ്പിച്ച കാര്യങ്ങള്‍ക്ക് വൈരുദ്ധ്യമായി പല കണ്ടെത്തലുകളെയും സമൂഹത്തിന് മുമ്പാകെ അവതരിപ്പിച്ചു. ഉദാഹരണമായി അക്കാലത്ത് ബൈബിള്‍ വാക്യങ്ങളുടെ അകമ്പടിയോടെ ചലിക്കാത്ത ഭൂമി എന്ന സങ്കല്പമായിരുന്നു ചര്‍ച്ചുകള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനൊരു അപവാദമെന്നോണം സൗര കേന്ദ്രീകൃത പ്രപഞ്ചം എന്ന മാതൃക ഗലീലിയോ […]

