Issue

2013 November-December Hihgligts സാമൂഹികം

ധൂര്‍ത്തും ലാളിത്യവും ഇസ് ലാമിക ദര്‍ശനത്തില്‍

ഇന്ന് ലോകമനുഷ്യര്‍ നേരിടുന്ന അപകടകരമായ മുഴുവന്‍ പ്രശ്നങ്ങളും മനുഷ്യരുടെ തന്നെ ആര്‍ത്തിയുടെയും ധൂര്‍ത്തിന്‍റെയും ദുരന്തഫലങ്ങളാണ്. ആര്‍ത്തിയും ധൂര്‍ത്തും വര്‍ദ്ധിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ അതിക്രമങ്ങളും അരങ്ങേറും. തത്ഫലം ശാന്തിയും സമാധാനവും നഷ്ടപ്പെടുകയും ചെയ്യുന്നു. ധൂര്‍ത്തിന്‍റെ വ്യാപനം സ്ന്പത്തിനെ എങ്ങിനെ, ഏതുവഴിയില്‍ ചെലവഴിക്കണമെന്ന് നിശ്ചയബോധ്യമില്ലാത്തവരാണ് സമൂഹത്തില്‍ ഭൂരിപക്ഷവും. അനാവശ്യമായി പണം ധൂര്‍ത്തടിച്ചും, പാഴാക്കിയും, അവസാനം പാപ്പരായി മാറിയവരും നമ്മുടെയിടയില്‍ കൂടുതലുണ്ട്. ഗള്‍ഫ് പണം കേരളത്തിലേക്ക് ഒഴുകാന്‍ തുടങ്ങിയത് മുതലാണ് കൊച്ചു കേരളത്തില്‍ ധൂര്‍ത്ത് വ്യാപിച്ചത്. കഞ്ഞിക്ക് വകയില്ലാതെ പാടത്തും പറന്പത്തും എല്ലുമുറിയെ […]