2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച അപൂര്‍വ്വ സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യയുടേത്. കമ്പോളാധിഷ്ഠിത നയങ്ങളെ ശക്തമായി പിന്തുടരുമ്പോഴും മാന്ദ്യകാലത്ത് സുശക്തമായ പൊതുമേഖലാ ബേങ്കിംഗ് സംവിധാനത്തെ ഫലപ്രദമായി വിനിയോഗിക്കാനും സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിച്ച് വിപണിയിലെ പണമൊഴുക്കിന് വലിയ വിഘാതമാകാതെ കാക്കാനും അന്നത്തെ യു പി എ സര്‍ക്കാറിന് സാധിച്ചിരുന്നു. സര്‍ക്കാറിന് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നതുകൊണ്ടാണ് അത് സാധിച്ചത്. അത്തരമൊരു സമ്പദ് വ്യവസ്ഥയെ ആഘാതത്തിന്റെ ആഴം കണക്കാക്കാതെ നടപ്പാക്കിയ അനിയന്ത്രിതമായ തീരുമാനങ്ങള്‍ ഏതാണ്ട് തകര്‍ത്തു എന്നതാണ് 2014 മുതല്‍ […]