മിദ്ലാജ് വിളയില്‍ പ്രവാചകന്‍ അല്‍അമീനായിരുന്നു. അഥവാ വിശ്വസ്തന്‍. ലോകര്‍ക്കാകെ അനുഗ്രഹമായി നിയുക്തതായവര്‍ അങ്ങനെയാവാനേ തരമുള്ളൂ… അനുകൂലികളെന്ന പോലെ പ്രതികൂലികളും അവിടുത്തെ വാനോളം പുകഴ്ത്തി. അവിടുത്തെ സ്വഭാവമഹിമകള്‍ അവരെ ആകര്‍ഷിച്ചു. എന്നാല്‍ അവിടുത്തേക്ക് ദൈവിക ബോധനം അവതരിച്ചതില്‍ പിന്നെ സര്‍വം തകിടം മറിഞ്ഞു. പുകഴ്ത്തുവാക്കുകളോതിയ നാവുകള്‍ തന്നെ വഞ്ചകനും കള്ളനും ഭ്രാന്തനുമൊക്കെയായി മുദ്രകുത്തി തങ്ങളുടെ പിതാക്കളില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും പൂവിട്ട് പൂജിക്കുന്ന വിഗ്രഹങ്ങളെയും ശക്തിയുക്തം എതിര്‍ത്തതില്‍ പിന്നെ പ്രവാചകന്‍ അവരുടെ കണ്ണിലെ കരടായി. അക്രമങ്ങളും […]