2019 January-Febrauary Hihgligts Shabdam Magazine ലേഖനം സംസ്കാരം സാമൂഹികം

അധിനിവേശത്തിന്‍റ ഭാഷയും അന്വേഷണങ്ങളും

ഭാഷക്ക് മേലുള്ള അധിനിവേശത്തെ കുറിച്ചുള്ള ചിന്ത ഭാഷ തന്നെ ഒരു അധിനിവേശ ഉപകരണമാണ് എന്ന ചര്‍ച്ചയിലേക്കാണ് ചെന്നെത്തിക്കൂ. ഭാഷ ഒരു സാമൂഹിക ഉത്പന്നവും സാംസ്കാരിക ഉത്പന്നവുമാണെന്നിരിക്കെ ഉച്ചരിക്കപ്പെടുന്ന, എഴുതപ്പെടുന്ന ഒരു വാക്കും സ്വാഭാവികമായും തികച്ചും ജനാധിപത്യപരമായും രൂപപ്പെടുന്നതായിരിക്കില്ല. ഓരോ വാക്കും അത് രൂപപ്പെട്ട കാലത്തെയും ജീവിതക്രമത്തെയും സാമൂഹിക സാഹചര്യത്തെയും അധികാര ശ്രേണിയെയും പേറിയാണ് നില്‍ക്കുന്നത്. ‘ചെറ്റ’ എന്ന പദത്തിന്‍റെ വ്യവഹാര അര്‍ഥം അധമന്‍ എന്നാണല്ലോ. എന്നാലത് ജാതിയില്‍ താഴ്ന്നവരെന്ന് മുദ്രയടിക്കപ്പെട്ട മനുഷ്യര്‍ താമസിച്ച വീടുകളായിരുന്നുവല്ലോ. ചെറ്റത്തരം എന്നൊരു […]