2020 Sep-Oct Hihgligts Shabdam Magazine ആദര്‍ശം ലേഖനം

ഓൺലൈൻ നികാഹ് : തെറ്റിദ്ധരിക്കപ്പെടുന്ന കർമശാസ്ത്രം

മനുഷ്യൻ്റെ പ്രകൃതിപരമായ ആവശ്യങ്ങളേയും വികാരങ്ങളേയും മാനിക്കുന്ന ഇസ് ലാം വൈവാഹിക ജീവി തത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചതായി കാണാം. വൈകാരികമായ തെറ്റുകളിൽ നിന്ന് പരമാവധി രക്ഷ നേടാനും ഭൂമിയിലെ ജീവ നൈരന്തര്യം കാത്തു സൂക്ഷിക്കാനും വിവാഹത്തിനാവും. കേവലമൊരു പ്രകൃതി നിയമമെന്നതിലുപരി പ്രതിഫലാർഹമായ പ്രവർത്തനമായിട്ടാണ് ഇസ് ലാം വിവാഹത്തെ കാണുന്നത്. എല്ലാ ഇടപാടുകളിലുമെന്നപോലെ വിവാഹത്തിലും ഇസ്ലാമിന്ചില നിബന്ധനകളും കാഴ്ച്ചപാടുകളുമുണ്ട്. വരനും വധുവിൻ്റെ രക്ഷിതാവും രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന വാക്കാലുള്ള ഉടമ്പടിയിലൂടെയാണിത് സാധ്യമാവുന്നത്. ഈ പറഞ്ഞ നിബന്ധകൾ പാലിക്കാതെയുള്ള വിവാഹ […]