1988 ഒക്ടോബറില്‍ ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനി കവിഞ്ഞൊഴുകി. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറക്കുക, കരിമ്പിന്റെ സംഭരണ വില കൂട്ടിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാക്ടര്‍ ട്രോളികളിലും കാളവണ്ടികളിലും സെക്കിളുകളിലും കാല് നടയായും തലസ്ഥാന നഗരിയിലെത്തിയ കര്‍ഷകര്‍ ഒരാഴ്ച നീണ്ടുനിന്ന സമരങ്ങള്‍ക്കൊടുവില്‍ ആവശ്യങ്ങള്‍ നേടിയെടുത്താണ് തിരിച്ചുപോയത്. 32 വര്‍ഷങ്ങള്‍ക്കിപ്പുറം തലസ്ഥാന നഗരി മറ്റൊരു കാര്‍ഷിക പ്രക്ഷോഭത്തിനു കൂടി വേദിയായിരിക്കുന്നു. അന്ന് മഹേന്ദ്ര സിങ് തിക്കായത്തിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ പതിന്മടങ്ങ് ശക്തിയില്‍. […]