സലീക്ക് ഇഹ്സാന്‍ മേപ്പാടി മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം കുഞ്ചന്‍ നമ്പ്യാരുടെ വളരെ പ്രശസ്തമായ വരികളാണിത്. അത്യന്തികമായി മനുഷ്യന് ഒരു സാമൂഹ്യ ജീവിയാണ്. സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് അകന്ന് മറ്റൊരു ജീവിതം പുലര്‍ത്തുന്നത് വെല്ലുവിളികളെ വിളിച്ചു വരുത്തലാണ്. എന്നാല്‍ സാമൂഹ്യ പശ്ചാത്തലത്തില്‍ എല്ലാവരോടുമുള്ള സഹവാസം ഒരിക്കലും മനുഷ്യന് അനുഗുണമാവില്ല. ഈ അവസരത്തില്‍ തെരഞ്ഞെടുപ്പ് അവനെ സംബന്ധിച്ചെടുത്തോളം പ്രസക്തമാവുന്നു. മുല്ലപ്പൂവിന്റെ സൗരഭ്യം ആസ്വദിക്കാന്‍ ശരിയായ തിരഞ്ഞെടുപ്പ് അവനെ സഹായിക്കും. സാമൂഹിക പശ്ചാതലത്തില്‍ ഉടലെടുക്കുന്ന നന്മയും തിന്മയുമായ അനിവാര്യതകള്‍ സ്വാഭാവികമായും […]