2021 SEP - OCT Hihgligts Shabdam Magazine കവര്‍സ്റ്റോറി സമകാലികം

പുഴുക്കുത്തേറ്റു തുടങ്ങുന്ന കേരളം

  കേരളത്തിന്‍റെ രാഷ്ടീയ, സാമൂഹിക പരിസരം വല്ലാത്തൊരു കാലത്തിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പാരസ്പര്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സാമൂഹികാന്തരീക്ഷത്തില്‍ ശാന്തമായി ജീവിച്ചു പോന്നിരുന്ന കേരളത്തിലെ പ്രബുദ്ധ ജനത മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയതയെ ഏറ്റെടുക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. പ്രബുദ്ധമെന്ന വാക്കിനെ കേരളത്തോട് ചേര്‍ത്ത് വെക്കുമ്പോള്‍ വിശാലവും കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണവുമായ മാനങ്ങളുണ്ട്. രാജ്യത്ത് വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളി സമൂഹത്തിന് വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിച്ച ചരിത്രം മാത്രമാണുള്ളത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും കൈ കോര്‍ത്ത് പാരസ്പര്യത്തിന്‍റെ അസൂയാവഹമായ […]