2020 Sep-Oct Hihgligts Shabdam Magazine ലേഖനം

കോവിഡ് കാല കുടുംബ ബജറ്റിംഗ്: കരുതലും കൈകാര്യവും

കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ പ്രധാനമായും ബാധിച്ചത് കുടുംബങ്ങളെയാണെന്നതില്‍ സംശയമില്ല. ഗ്രാമീണ കുടുംബങ്ങളെ പ്രത്യേകിച്ചും. GDP യുടെ 57% വരുമെങ്കിലും ഇന്ത്യയുടെ സ്വകാര്യ ഗാര്‍ഹിക ഉപഭോഗമിപ്പോഴും തളര്‍ച്ചയിലാണ്. സ്വകാര്യ ഗാർഹിക ഉപഭോഗ ചെലവിന്റെ വളർച്ചാ തോത് 2009-14 കാലയളവില്‍ 15.7% ആയിരുന്നെങ്കില്‍ 2019-20 ലെ ആദ്യ അര്‍ധ വര്‍ഷത്തില്‍ 4.1% ആയി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൊറോണയുടെ വരവ്. കോവിഡ് സൃഷ്ടിച്ച തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഗാര്‍ഹിക ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചതും ഉപഭോഗത്തെ വീണ്ടും കുറയ്ക്കുമെന്നത് സ്വാഭാവികമാണ്. ഇത് ശരിവെക്കുന്നതാണ് […]