സമകാലിക സാമൂഹിക ജീവിതത്തില്‍ അനിവാര്യമായ ഒരു ഘടകവും മാനുഷിക ചിന്തയെ വരെ സ്വാധീനിക്കാന്‍ കഴിവുള്ളതുമായ ഒരു സംവിധാനമാണ് മാധ്യമങ്ങള്‍. ജനാധിപത്യ വ്യവസ്ഥിതിയുടെ നാലാം നെടുംതൂണും ജനാധിപത്യത്തിന്റെ കാവലാളുമായിട്ടാണ് ഇവയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. നിരവധി ധര്‍മ്മങ്ങളാണ് മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെയ്യുന്നത്. അധാര്‍മികതയും അരാജകത്വവും വ്യാപകമാകുമ്പോള്‍ തിരുത്തലുകള്‍ക്ക് വഴിതുറക്കുക, സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും അഴിമതികള്‍ക്കും ഭരണകൂട നീച പ്രവര്‍ത്തികള്‍ക്കുമെതിരെ പോരാടുക, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സഹായിക്കുക, സമൂഹത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ അനീതികള്‍ക്കെതിരെ നിയമപരമായ മാര്‍ഗ്ഗത്തില്‍ […]