കോളനിവല്‍കൃത മുസ്ലിം കേരളത്തില്‍ ആലിമീങ്ങള്‍ക്ക് സ്വന്തമായൊരു നിലനില്‍പ്പ് സാധ്യമായപ്പോഴാണ് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള സംഘടിതമായ ശ്രമം തുടങ്ങിയതും ദഅ്വാ കോളേജുകള്‍ ആരംഭിച്ചതും. പുഷ്കലമായ ഗതകാല മുസ്ലിം നാഗരികതയുടെ ചരിത്രം ആവര്‍ത്തിക്കാനാകുമോ എന്നതാണ് ഇന്ന് ദഅ്വാ കോളേജുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അറിവ് മതത്തിന്‍റെ ജീവനാണ്. അറിവിനെ രണ്ടായി ഭാഗിക്കേണ്ട ആവശ്യമില്ല. ഭൗതികം മതപരം എന്നിങ്ങനെ ചേരിതിരിവ് അറിവ് മതത്തിന്‍റെ ജീവനാണ് എന്നതില്‍ നിന്നും വ്യക്തമാകുന്നില്ല. അറിവിനെ രണ്ടായി തിരിച്ചു കാണുന്ന സമീപനത്തെ ‘ദ്വിമുഖ ദുരന്തം’ എന്നാണ് ഇമാം ഗസ്സാലി(റ) […]