സാഹിത്യത്തെ നിര്‍വ്വചിക്കാനുള്ള ചര്‍ച്ചകളും സംവാദങ്ങളും ഇന്നും സജീവമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സുന്ദരമായ രചന എന്നര്‍ത്ഥമുള്ള ‘ബെല്ലസ്് ലെറ്റേഴ്സ്’ എന്ന വാക്കില്‍ നിന്നാണ് ലിറ്ററേച്ചര്‍ (സാഹിത്യം) എന്ന ഇംഗ്ലീഷ് പദം ആവിര്‍ഭവിച്ചത് എന്നാണ് പൊതുവായി പരാമര്‍ശിക്കപ്പെടാറുള്ളത്. ആഹ്ലാദം പകരുന്ന വാക്കുകളുടെ കൂട്ടം, സുന്ദരമായ വിചാരങ്ങളെ അക്ഷര രൂപത്തില്‍ അതിമനോഹരമായി പ്രകാശിപ്പിച്ചത് എന്നിങ്ങനെ വിവിധ രൂപത്തില്‍ സാഹിത്യത്തെ നിര്‍വചിക്കാറുണ്ട്. പദങ്ങള്‍ കൊണ്ടുള്ള കേവല അഭ്യാസങ്ങള്ക്കുപരിയായി ശ്രോതാവിന്റെ മനസ്സിലേക്ക് സുന്ദരമായി ആശയങ്ങളെ കൈമാറ്റം ചെയ്യുന്നതിനെ സാഹിത്യമെന്ന് ഒരര്‍ത്ഥത്തില്‍ പറയാമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. അങ്ങനെ […]