ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ വളരെ പ്രാധാന്യമേറിയ കര്‍മ്മമായ വിശുദ്ധ റമളാനിലെ വ്രതം ഹിജ്റയുടെ രണ്ടാം വര്‍ഷമാണ് നിര്‍ബന്ധമാക്കപ്പെട്ടത്. ഇതര മാസങ്ങളില്‍ നിന്ന് വിത്യസ്തമായി, പുണ്യമേറെയുള്ള ഈ മാസത്തില്‍, ശഅ്ബാന്‍ ഇരുപത്തി ഒന്‍പതിന് മാസപ്പിറവി കണ്ടതായി സ്ഥിരപ്പെടുകയോ അല്ലെങ്കില്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തീകരിക്കുകയോ ചെയ്താല്‍ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാകും. നിയ്യത്ത്, നോമ്പിനെ അസാധുവാക്കുന്ന കര്‍മ്മങ്ങളില്‍ വ്യാപൃതനാവാതിരിക്കല്‍ എന്നീ രണ്ടു ഫര്‍ളാണ് നോമ്പിനുള്ളത്. രാത്രി (സൂര്യാസ്തമയത്തിന്‍റെയും ഫജ്റ് ഉദിക്കുന്നതിന്‍റെയും ഇടയില്‍) യിലാണ് ഫര്‍ള് നോമ്പിന്‍റെ നിയ്യത്ത് വേണ്ടത്. സുന്നത്ത് നോമ്പിന് ഉച്ചക്ക് മുമ്പ് […]