കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബമെന്ന് പറയാറുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളവും സന്തോഷകരവുമാകുമ്പോഴാണ് അത് ഇമ്പമുള്ളതാവുന്നത്. അപ്പോഴാണ് കുടുംബം കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നത്. കുടുംബമെന്ന വ്യവസ്ഥിതി ഒരു വലയുടെ കണ്ണികള്‍ പോലെ പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നു. ഭാര്യയില്ലാതെ ഭര്‍ത്താവുണ്ടാകുന്നില്ല. മക്കളുണ്ടെങ്കില്‍ മാത്രമേ അച്ചനും അമ്മയുമുണ്ടാകുന്നുള്ളു. ഭാര്യയെയും ഭര്‍ത്താവിനെയും സൂചിപ്പിക്കുന്നിടത്ത് ഖുര്‍ആന്‍ പ്രയോഗിച്ച ലിബാസ്(വസ്ത്രം) എന്ന പ്രയോഗം ഈ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ശരീരത്തില്‍ ധരിച്ച വസ്ത്രത്തിനാണ് ലിബാസ് എന്ന് പറയുക. ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്നതിനെ മാത്രമേ അറബിയില്‍ […]