ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് സമാനമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചല്ലോ. ഈ വെല്ലുവിളി തന്നെ ദൈവം ഇല്ല എന്നതിന് തെളിവല്ലേ? ഒരു മരത്തടി പൊക്കാന്‍ വേണ്ടി ആന ഉറുമ്പിനെ വെല്ലുവിളിക്കുന്നത് ആനക്ക് ഉറുമ്പിനെക്കുറിച്ച് തിരിച്ചറിവില്ല എന്നല്ലേ അര്‍ത്ഥം? നോബല്‍ പ്രൈസ് ജേതാവായ ഒരു സാഹിത്യകാരന്‍ ഒന്നാം ക്ലാസുകാരനെ വെല്ലുവിളിക്കുന്നത് പരിഹാസ്യമല്ലേ? ഇങ്ങന പോകുന്നു ചില എമുക്കളുടേയും യുക്തന്മാരുടെയും സംശയം. രണ്ടും ഈശ്വരവിശ്വാസികളല്ലല്ലോ. ഈ പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത് ഇവിടെ വെല്ലുവിളിച്ചത് ആരാണ് […]