2019 January-Febrauary Hihgligts Shabdam Magazine ലേഖനം

ഭ്രൂണഹത്യയും ഇസ്ലാമിക സങ്കല്‍പ്പങ്ങളും

മനുഷ്യന്‍ ആണായാലും പെണ്ണായാലും ജീവിതത്തിന്‍റെ ഓരോഘട്ടത്തിനും ആദരവും ബഹുമാനവുമുണ്ട്. ഭൗതിക പദാര്‍ത്ഥങ്ങളാല്‍ ശരീരം, ഇന്ദ്രിയമായും അണ്ഡമായും ഭ്രൂണമായും രൂപപ്പെടുന്നതിന് മുമ്പ് തന്നെ ആത്മാവ് അതിന്‍റെ ലോകത്ത് സജീവമായിരുന്നു. ലൈഗീക ബന്ധത്തിലൂടെ മാറ്റം ചെയ്യപ്പെട്ട് ഗര്‍ഭപാത്രത്തില്‍ വളരുവാന്‍ തുടങ്ങിയ ഭ്രൂണം മനുഷ്യാകൃതി പ്രാപിച്ച് ജീവന്‍ നേടുമ്പോള്‍ ആത്മാവ് പ്രസ്തുത ശരീരത്തില്‍ ചേര്‍ന്ന് ഒന്നായി മാറുന്നു. ശരീരവും ആത്മാവും കൂറേ കാലം ഗര്‍ഭലോകത്ത് വളരുന്നു. പിന്നെ പുറത്ത് വരുന്നു. ഭൂമിയിലെ വളര്‍ച്ച കഴിഞ്ഞ് ഭൂമിക്കുള്ളില്‍ ചെന്ന് പുതിയ ജീവിതം തുടങ്ങുന്നു. […]