2019 Nov-Dec Hihgligts Shabdam Magazine ചരിത്രാഖ്യായിക

മഞ്ഞുരുകുന്നു

  മുമ്പെങ്ങുമില്ലാത്ത, കഴിഞ്ഞ നാല്‍പത്തിയൊമ്പത് ദിവസങ്ങളായി തനിക്ക് അന്യമായിത്തീര്‍ന്ന ഹര്‍ഷം തന്നെ പുല്‍കുന്നതായി കഅബിന് അനുഭവപ്പെട്ടു. തന്‍റെ അധരങ്ങളില്‍ നിന്നുതിരുന്ന ഇലാഹീ പ്രകീര്‍ത്തനങ്ങള്‍ക്ക് പുതിയ അര്‍ത്ഥവും ഭാവവും കൈവന്ന പോലെ. ഏതോ സുഖകരമായ ചിന്തകള്‍ ആ ഹൃദയത്തെ ഗ്രസിച്ചു. ആ പരമാനന്ദത്തില്‍ കഅബ് സ്വയം മറന്നങ്ങനെ ഇരുന്നു. സുബ്ഹ് നിസ്കാരാനന്തരം സ്വഹാബത്ത് നിശ്ശബ്ദം മുത്ത്നബിയെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മസ്ജിദുന്നബവി ജനസാന്ദ്രമാണ്. അവിടുന്ന് ഒരസ്വാഭാവിക ഭാവത്തില്‍ ഇരിക്കുന്നു. ഉടനെ അല്ലാഹുവിന്‍റെ റസൂല്‍ പ്രഖ്യാപനം നടത്തി. “കഅബിന്‍റെയും മുറാറത്തിന്‍റെയും ഹിലാലിന്‍റെയും പശ്ചാതാപം […]