അറ്റ്ലാന്റിക് സമുദ്രവും സഹാറ മരുഭൂമിയും അറ്റ്ലസ് പര്‍വ്വതനിരയും സംഗമിക്കുന്ന പ്രകൃതി ഭംഗിയാല്‍ സമൃദ്ധമായ രാജ്യമാണ് മൊറോക്കൊ. 98 ശതമാനവും മുസ്ലിംകള് താമസിക്കുന്ന ഈ ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കൊ ഇബ്നു ബത്തൂത്ത, ഇബ്നു റുഷ്ദ്, ഇബ്നു തുഫൈല്‍, ഖാളി ഇയാള്‍, ഇബ്നു സഹര്‍, ഇദ്രീസി, ഫാത്തിമ അല്‍ ഫിഹ്രി തുടങ്ങി അനവധി ആത്മീയ വൈജ്ഞാനിക പ്രതിഭകളെ സംഭാവന ചെയ്തിട്ടുണ്ട്. ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നത് വരെ ചരിത്രത്തില്‍ പടിഞ്ഞാറിന്റെ അറ്റമായി കരുതിയിരുന്നത് മൊറോക്കൊയെയാണ്. അങ്ങനെയാണ് സൂര്യന് അസ്തമിക്കുന്നയിടം (മഗ്രിബ്) […]