അടിസ്ഥാനപരമായി സന്തോഷം തേടി കൊണ്ടിരിക്കുന്നവനാണ് മനുഷ്യന്‍. വേദനകളും ദു:ഖങ്ങളും അവന്‍ ആഗ്രഹിക്കുന്നില്ല. സുഖവും സന്തോഷവും അന്വേഷിക്കുക എന്ന പ്രാഥമികാവശ്യം പൂര്‍ണ്ണമായും അവഗണിക്കാതെ അവനെ ആത്മീയ ലോകത്തേക്ക് ക്ഷണിക്കുകയാണ് പരിശുദ്ധ ഇസ്ലാം. പൊടുന്നനേ സമ്പൂര്‍ണ്ണ പരിത്യാഗം ചെയ്തു കൊണ്ടോ അമിതമായ ഭൗതികഭ്രമം കൊണ്ടോ അല്ല മുസ്ലിം ജീവിക്കേണ്ടത്. സമ്പത്ത് ചെലവഴിക്കാതെ പിടിച്ചു വെക്കുന്നതിനെയോ അമിതമായി ചെലവഴിക്കുന്നതിനെയോ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മധ്യമ നിലപാടിലൂടെയാണ് അല്ലാഹു പ്രദാനം ചെയ്യുന്ന സന്മാര്‍ഗത്തിലേക്ക് മനുഷ്യര്‍ ചെന്നെത്തേണ്ടത്. എന്നാല്‍ ജീവിതത്തിന്‍റെ അത്യാന്തികമായ ലക്ഷ്യം മറന്ന്കൊണ്ട് ഐഹിക […]