നിറമാര്‍ന്ന മിഴികളെന്റെ നേര്‍ക്കു എന്തിനു കൂര്‍പ്പിച്ചു വെച്ചു നീ ഇന്നലെ പെയ്ത തുള്ളിതന്‍ കഥയിലും എന്നെ നീ മറച്ചുപിടിച്ചൂ താളത്തിനൊട്ടുന്ന ഓരോ യാമങ്ങളില്‍ പെട്ടെന്നെന്തിത് മാറുവാന്‍ കാരണം ഒഴുക്കിലോടുന്ന മീന്‍പറ്റങ്ങളെ എടുത്തുയര്‍ത്തിയാലറിയാം മൗനങ്ങളെ എന്നും മറയാതെ സ്വര്‍ണ്ണം ജ്വലിക്കുമ്പോള്‍ അവിടെയും മൗനത്തിന്റെ തീക്ഷ്ണത കണ്‍കൃഷ്ണമണികളില്‍ അച്ചടിച്ച ഓരോ ജ്വലിക്കും മിഴികള്‍ക്കിന്ന് മീതെ മറഞ്ഞ മൗനത്തില്‍ തൂവാല രക്ത രൂക്ഷിതമാം കാലങ്ങളില്‍ എന്തൊരര്‍ത്ഥമീ നിന്‍ മൗനങ്ങളില്‍ കിളികള്‍ ചിലക്കുന്ന പോലെ നിറഞ്ഞരാവര്‍ത്തമാനങ്ങളില്‍ ഇപ്പോള്‍ ചിരികള്‍ മാത്രമായീ.. ദിശയേതെന്ന ബോധമെ […]