ജീവിത നെട്ടോട്ടത്തിനിടെ വിശപ്പിന്റെ സമരമുറിയില്‍ പ്രാണവായു ഭക്ഷിച്ചും വ്രതമെടുത്തും ആയുസ്സ് തള്ളിനീക്കി. പാറ്റ പൊതിഞ്ഞ തെരുവു വിളക്കിന്റെ അരണ്ട വെളിച്ചത്തിരുന്ന് പഠിച്ചാണ് റാങ്കു നേടിയത്. എന്നിട്ടും… അറിവിന്റെ ഭാണ്ഡവുമായി ജോലി തേടിയ എന്നെ പുറം തള്ളിയപ്പോഴെല്ലാം ഭിക്ഷ പെറുക്കുന്ന അപരിചിതന് പോലും വിളിച്ചു പറയുന്നുണ്ട്: നീ ഒരു മുസ്ലിമാണ്” വെടിയൊച്ചകള്‍ക്ക് കാതു കൊടുക്കാതെ അതിജീവിച്ചു. നീരൊട്ടിയ കവിളില്‍ താടിക്കാടു വളര്‍ന്നതും മുണ്ഡനം ചെയ്ത തലയില്‍ മുടിക്കെട്ടു മുളച്ചതും ക്ഷൗരം ചെയ്യാനുള്ള മടി കൊണ്ടല്ല. നീ എനിക്കൊരഞ്ചു രൂപ […]