ഹാരിസ് മുഷ്താഖ് എന്തിനും ഏതിനും പുരോഗമനത്തിന്റെ മേലങ്കിയണിയിക്കുന്ന സമകാലിക പ്രവര്‍ത്തനങ്ങള്‍ ശരിയാണോ? അതെത്രത്തോളം സമൂഹത്തോട് നീതി പുലര്‍ത്തുന്നുണ്ട്? എത്ര കണ്ട് ധാര്‍മിക അടിത്തറ ഇവക്കുണ്ട്? പലതിനേയും യാഥാസ്ഥികമെന്ന മുദ്ര ചാര്‍ത്തി തള്ളിക്കളയുമ്പോള്‍ നമുക്ക് പലതും ചോര്‍ന്ന് പോകുന്നില്ലേ? അടുത്തിടെയായി മനസ്സില്‍ അസ്വസ്ഥത പടര്‍ത്തി വന്ന ചില ചോദ്യങ്ങളാണിത്. മനസ്സിനെ മദിക്കുന്ന, കുഴഞ്ഞുമറിക്കുന്ന, ചിന്താകുലനാക്കുന്ന ചില ചോദ്യങ്ങള്‍. സമീപ കാലത്തായി സമൂഹത്തില്‍ അരങ്ങേറുന്ന നടപ്പുരീതികളാണ് ഈ അസ്വസ്ഥതക്ക് ആധാരം. ഏതു പ്രവര്‍ത്തനത്തെയും വ്യക്തി സ്വാതന്ത്രമെന്ന പേരു ചാര്‍ത്തി വെളുപ്പിച്ചെടുക്കാനുള്ള […]