മനുഷ്യ ജീവിതത്തിന്‍റെ ഗതിനിര്‍ണ്ണയിക്കുന്നതില്‍ അതുല്യമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് വിദ്യാഭ്യാസം. സംസ്കാരികവും മാനുഷികവുമായ അവന്‍റെ വളര്‍ച്ചക്ക് അത്യന്താപേക്ഷികമായ അറിവ് ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് കൈമാറപ്പെടുന്ന മാനവിക മൂല്യങ്ങളടങ്ങിയ വിജ്ഞാനത്തില്‍ നിന്നുരുവം കൊണ്ടതാണ്. കാട്ടാളനെ സമ്പൂര്‍ണ്ണ മനുഷ്യനാക്കി മാറ്റുന്നതിലൂടെ മനുഷ്യസമൂഹത്തില്‍ അത് വഹിക്കുന്ന പങ്ക് വിജയം കൈവരിക്കുകയും ചെയ്യുന്നു. അസാന്മാര്‍ഗികതയില്‍ ലയിച്ച മനുഷ്യനെ സാംസ്കാരിക പ്രഭയുടെ തിരികൊളുത്തി തിന്മയുടെ വഴികളെ വിദ്യഭ്യാസം നിഷ്ഫലമാക്കുകയും ചെയ്യുന്നുണ്ട്. ‘ആരാണോ ഒരു വിദ്യാലയം തുറക്കുന്നത് അതുവഴി അയാള്‍ ഒരു കാരാഗ്രഹം അടക്കുന്നു’ […]