മുഹ്സിന കുരുകത്താണി ഇടവഴിലൂടെ സഞ്ചരിക്കുമ്പോള്‍ കാണുന്ന ആ ചെറിയ വീട്ടിലാണ് താമസം. വാര്‍ധക്യത്തിന്‍റെ മുരടിപ്പില്‍ ആ വീട്ടിലെ ഒരു കാവലായി തനിച്ചു കഴിയുന്നു. തോരാത്ത മഴയത്ത് ഓര്‍മയുടെ താളുകള്‍ പിറകോട്ട് മറിച്ചു. അശ്രുക്കളോടെ വേദനിക്കുന്ന ഹൃദയത്തെ സമാധാനിപ്പിക്കാന്‍ ഉറ്റിവീഴുന്ന കണ്ണുനീര്‍ മാത്രം. അന്ന് ഇക്ക മരിച്ചപ്പോള്‍ സല്‍മാനും സലീമും ചെറിയ കുട്ടികളായിരുന്നു. അവര്‍ക്കു വേണ്ട ഭക്ഷണം പോലും കിട്ടാതെ കരയുമ്പോള്‍ അടുത്ത വീട്ടിന്ന് സുബൈദ തന്ന കഞ്ഞി മുക്കിക്കൊടുത്തും വിശപ്പകറ്റിയ കാലം. മറ്റുള്ളവരുടെ വീട്ടിലേക്ക് പണിക്കു പോയി […]