അല്ലാഹു കനിഞ്ഞേകിയ വലിയ അനുഗ്രഹമാണ് നമ്മുടെ സന്താനങ്ങള്‍. ഇഹലോകത്തും പരലോകത്തും വളരെയേറെ നേട്ടങ്ങള്‍ സന്താനങ്ങള്‍വഴി നമുക്ക് ലഭിക്കാനുണ്ട്. മരണത്തോടെ നമ്മുടെ സല്‍കര്‍മ്മങ്ങളുടെ വെള്ളിനൂല്‍ അറ്റുപോകുന്പോള്‍ സ്വന്തം മക്കളുടെ സല്‍പ്രവൃത്തനങ്ങളാണ് നമുക്കാശ്രയം. പക്ഷെ, സന്താനങ്ങള്‍ക്ക ജന്മം നല്‍കിയതുകൊണ്ട് മാത്രം ഇത് ലഭിക്കുകയില്ല. അതിലുപരി ഇസ്ലാം മുന്നോട്ടുവെക്കുന്ന സന്താനപരിപാലനത്തിന്‍റെ രീതികള്‍ നാം അവലംബിക്കേണ്ടതുണ്ട്. ശിശുവിനോടുള്ള ബാധ്യതകള്‍ “എല്ലാ കുഞ്ഞും ഭൂമിയില്‍ പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയിലാണ്, അവനെ ജൂതനോ കൃസ്ത്യാനിയോ തീയാരാധകനോ ആക്കുന്നത് അവന്‍റെ മാതാപിതാക്കളാണ്.” കുട്ടിയെ നല്ലരൂപത്തില്‍ വളര്‍ത്തിയില്ലെങ്കിലുള്ള ഭയാനകതയാണ് പ്രസ്തുത […]