ഇസ്ലാം വിമര്‍ശനങ്ങള്‍ക്കും ആശയവക്രീകരണത്തിനുമുള്ള ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. പ്രവാചകര്‍(സ്വ) പരസ്യ പ്രബോധനം തുടങ്ങിയതു മുതല്‍ തന്നെ ഈ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നതായി കാണാം. മക്കാ മുശ്രിക്കുകള്‍, ജൂതന്മാര്‍ തുടങ്ങിയവരായിരുന്നു ആദ്യ കാലങ്ങളില്‍ അപഹാസ്യങ്ങളും നുണപ്രചരണങ്ങളും ആക്രമങ്ങളുമായി ഇസ്ലാമിനെതിരെ രംഗത്ത് വന്നത്. പര്‍വ്വതത്തിന്‍റെ ഉച്ചിയില്‍ നിന്ന് അല്ലാഹുവില്‍ നിന്നും ഉത്ഭുതമായ ആശയസംഹിതയെ പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ പ്രവാചകര്‍ക്കെതിരെ ആദ്യമായി വാളോങ്ങിയത് പിതൃവ്യന്‍ അബൂലഹബായിരുന്നു. ‘ഇതിനാണോ നീ എല്ലാവരേയും വിളിച്ചു ചേര്‍ത്തത്, നിനക്ക് നാശം’ എന്ന് വിളിച്ച് പറഞ്ഞ് പരിഹസിക്കുകയായിരുന്നു അദ്ദേഹം. […]