ഇസ്ലാമിക ആദര്‍ശ പ്രചാരണത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച കാലയളവാണ് ഹിജ്റ ആറാം നൂറ്റാണ്ട്. അദ്ധ്യാത്മികമണ്ഡലത്തില്‍ പ്രകാശം വിതച്ചിരുന്ന മഹത്തുക്കളുടെ ഇടയിലേക്കാണ ശൈഖ് അഹ്മദുല്‍കബീര്‍ (റ) പിറവിയെടുക്കുന്നത്. അവിടുത്തെ ജീവിതം അനുഗമിച്ചും ഉപദേശങ്ങള്‍ മാറോടണച്ചും പതിനായിരങ്ങള്‍ക്ക് ആത്മീയോര്‍ജ്ജം കൈവന്നു. വേര്പാടിന് ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും സമുദായത്തിന്റെ ഹൃത്തടങ്ങളില്‍ ശോഭയോടെ പ്രകാശിക്കുകയാണ് ശൈഖ് രിഫാഈ (റ). ജനനം ഇറാഖിലെ ബത്വാഇഖ് പ്രവിശ്യയിലെ ഉമ്മുഅബീദ് ദേശത്തുള്ള ഹസന് ഗ്രാമത്തില്‍ ഹിജ്റ 500 മുഹറം(ക്രി : 1600 സെപ്തംബര്‍) മാസത്തിലാണ് ശൈഖ് […]