മാര്‍ച്ച് മാസത്തെ വാര്‍ഷിക പരീക്ഷാചൂടില്‍ നിന്നൊരു ആശ്വാസമാണ് ഓരോ വേനലവധിയും. അവധിക്കാലം രക്ഷിതാക്കളെ സംബന്ധിച്ച് ആകുലതകളുടെ കാലമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഒഴിവു ദിവസങ്ങളെ എങ്ങനൈ അടിച്ചുപൊളിക്കാമെന്ന് പദ്ധതികള്‍ നെയ്തു കൂട്ടുകയായിരിക്കും. അവസാന വാര്‍ഷിക പരീക്ഷതന്നെ ഓരോ വിദ്യാര്‍ത്ഥിയും എഴുതുന്നത് അവരുടെ മനക്കോട്ടകള്‍ക്കു നടുവിലായിരിക്കും. അനാവശ്യമായി സമയം മുഴുവന്‍ കളഞ്ഞുതീര്‍ക്കുന്നതിന് പകരം വരും ജീവിതത്തിലേക്കുള്ള തയ്യാറെടുപ്പ് നടത്താനാണ് ഓരോ വിദ്യാര്‍ത്ഥിയും ശ്രമിക്കേണ്ടത്. ഇത് ഡിജിറ്റല്‍ യുഗമാണ്. ടിവിക്കു മുന്നില്‍ ചടഞ്ഞിരിക്കുന്ന, വിശ്രമമില്ലാതെ വാട്ട്സപ്പിലും ഫേസ്ബുക്കിലും ആക്ടീവായിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പുതിയ കാലത്തെ […]