മിദ്ലാജ് വിളയില്‍ ദൈവിക ഗ്രന്ഥങ്ങളില്‍ അവസാനമായി ഇറക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ അവതരണ പൊരുളുകള്‍ തീര്‍ത്തും മനുഷ്യ യുക്തികളുടെ വേലിക്കെട്ടുകള്‍ക്കുമപ്പുറത്താണ്. മുമ്പ് അവതീര്‍ണമായ വേദഗ്രന്ഥങ്ങളെല്ലാം പൂര്‍ണമായി ഒന്നിച്ചാണവതീര്ണമായെതെന്നാലും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് അവസരോചിതമായിട്ടായിരുന്നു തിരു നബി (സ) തങ്ങളിലേക്ക് ജിബ്രീല്‍ മുഖേന വഹ്യായി ഖുര്‍ആന്‍ അവതരിച്ചത്. എന്ത്കൊണ്ട് മൂസ നബി (അ)ക്ക് തൗറാത്തും ഈസാ നബി(അ)ക്ക് ഇഞ്ചീലും ദാവൂദ് നബി (അ)ക്ക് സബൂറും അവതരിച്ചതു പോലെ തങ്ങളുടെ മേല്‍ ഖുര്‍ആന്‍ അവതരിക്കുന്നില്ല എന്ന് ഇതേക്കുറിച്ച് മക്കാ മുശ്രിഖീങ്ങള് ചോദ്യ […]