സലീക്ക് ഇഹ്സാന്‍ മേപ്പാടി ഒരു സമൂഹത്തിന്‍റെ സുസ്ഥിരമായ നിലനില്‍പ്പിനും ആരോഗ്യപരമായ ജീവിത സഞ്ചാരത്തിനും അത്യന്താപേക്ഷിതമായ ഘടകമാണ് കുടുംബം. ഒരു വ്യക്തിയെ സംബന്ധിച്ച് അവനെ ക്രിയാത്മകമായി വാര്‍ത്തെടുക്കുന്ന അടിസ്ഥാന യൂണിറ്റ്. ഓരോ മനുഷ്യന്‍റെയും പ്രഥമ പാഠശാലയായി ഇതിനെ കാണക്കാക്കാവുന്നതാണ്. ഒരു സാംസ്കാരിക പ്രക്രിയയാണ് ഈ സംവിധാനത്തിലൂടെ നടക്കുന്നത്. സ്വഭാവം രൂപീകരിക്കപ്പെടുന്നതും മാനുഷികമായ പാഠങ്ങള്‍ സ്വായത്തമാക്കുന്നതും തുടങ്ങി മര്‍മ പ്രധാനമായ നിരവധി ഗുണഗണങ്ങള്‍ കുടുംബ പശ്ചാത്തലത്തിലൂടെ ഉരുവാക്കപ്പെടുന്നുണ്ട്. ഇത്തരം വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടാനുള്ളത് കൊണ്ട് തന്നെ സര്‍വ്വ സമ്പൂര്‍ണ്ണവും സമാധാനന്തരീക്ഷവുമുള്ള […]