കോട്ടും സൂട്ടും ധരിച്ച് ഡോക്ടറുടെ മുറിയിലേക്ക് പോയ KMSCL കമ്പനി ഉദ്യോഗസ്ഥരുടെ ഉദ്ദേശം മനസ്സിലായത് മരുന്നിന്‍റെ ലിസ്റ്റ് കയ്യില്‍ കിട്ടിയപ്പോഴാണ്, പ്രസ്തുത കമ്പനിയുടെ മരുന്നാണ് കിട്ടിയ ലിസ്റ്റിലധികവും. പനിയും ജലദോഷവും പിടിച്ച് കൃത്യസമയത്ത് ആശുപത്രി സന്ദര്‍ശിക്കാനായതു കൊണ്ട് മാധ്യമങ്ങളില്‍ വായിച്ചു മാത്രം പരിചയമുള്ള മരുന്നുകമ്പനികളുടെ മുന്നേറ്റ വഴികള്‍ കണ്ടാസ്വദിക്കാന്‍ സാധിച്ചു. ആരോഗ്യ പരിപാലകരെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കി മരുന്നു വിറ്റഴിക്കല്‍ കേന്ദ്രങ്ങള്‍ വെട്ടിപ്പിടിക്കുകയാണിവര്‍. വൈദ്യലോകത്തെ സേവകര്‍ ഒന്നടങ്കം ഇവരുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി രോഗികളെ മുഴുവന്‍ ഇത്തരക്കാരുടെ മരുന്നുകള്‍ക്ക് […]
Tag: ആരോഗ്യം
വാര്‍ദ്ധക്യം അവഗണിക്കപ്പെടുമ്പോള്‍
സ്വാര്‍ത്ഥതയും വെറുപ്പും വിദ്വേഷവും നിറഞ്ഞ വര്‍ത്തമാന കാല സമൂഹത്തില്‍ വാര്‍ദ്ധക്യം എന്ന മനുഷ്യാവസ്ഥ ശാപമായി തീര്‍ന്നിരിക്കയാണ്. മനുഷ്യ ജീവന് പ്രതീക്ഷിത ആയുസ്സിനോടടുത്തെത്തി നില്‍ക്കുന്ന അവസ്ഥയാണ് വാര്‍ദ്ധക്യം. ജീവിത യാത്രയുടെ അവസാന നാളുകളിലെത്തി നില്‍ക്കുന്ന ഓരോ വൃദ്ധജനങ്ങളും വന്‍ നിധി ശേഖരങ്ങളാണ്. ഒരുപാട് അനുഭവത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും ചരിത്രപുസ്തകങ്ങളാണിവര്‍. കാലത്തോടൊപ്പം നടന്ന് കാലത്തിന്‍റെ കുതിപ്പിനും കിതപ്പിനും സാക്ഷിയാവര്‍ ദാരിദ്രവും പട്ടിണിയും ഇല്ലായ്മകളും എല്ലാം താണ്ടി നമുക്ക് സ്വര്‍ഗ്ഗ രാജ്യം ഒരുക്കിതന്ന നമ്മുടെ മുന്‍തലമുറ ഇന്ന് ചിലയിടങ്ങളിലെല്ലാം ക്രൂരമായി പീഢിപ്പിക്കപ്പെടുന്നുണ്ട്. അനുദിനം […]