പത്താം നൂറ്റാണ്ടിലെ പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനും ശാഫിഈ മദ്ഹബ് ക്രോഡീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഇബ്നു ഹജര്‍(റ). ശിഹാബുദ്ദീന് അബുല്‍ അബ്ബാസ് അഹ്മദുബ്നു മുഹമ്മദുബ്നു അലിയ്യുബ്നു ഹജര്‍ അസ്സല്മന്തി അല്‍ ഹൈതമി എന്നാണ് മഹാനവര്‍കളുടെ മുഴുവന്‍ പേര്. പത്താമത്തെ പിതാമഹനായ ഹജര്‍ എന്നവരിലേക്ക് ചേര്‍ത്താണ് ‘ഇബ്നു ഹജര്‍’ എന്ന പേര് വന്നത്. ഹിജ്റ 911 ല്‍ മിസ്വ്റിലെ സല്‍വന്‍ പ്രദേശത്ത്, അന്ഹറിലെ ബനൂസഅദ് കുടുഢബത്തിലാണ് മഹാനവര്കള് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വന്ദ്യപിതാവ് മരണപ്പെട്ടു. […]