സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂന്നിയ ഊര്‍വ്വരമായ ആത്മീയതയാണ് ഇസ്ലാമിന്‍റെ അന്തസത്ത. സര്‍വ്വ ശക്തനും സര്‍വ്വജ്ഞാനിയുമായ നാഥനു മുമ്പില്‍ സമ്പൂര്‍ണ്ണ സമര്‍പ്പിതനായി വിശ്വാസിയെ മാറ്റിയെടുക്കലാണ് ഇസ്ലാമിലെ ആരാധനകളുടെയും അനുഷ്ഠാങ്ങളുടെയും ലക്ഷ്യം. മതം താല്‍പ്പര്യപ്പെടുന്ന ഈ വിധേയത്വത്തിന്‍റെ പ്രായോഗിക അനുഷ്ഠാനരൂപങ്ങളാണ് നമസ്കാരവും സക്കാത്തും വ്രതവും ഹജ്ജുമെല്ലാം. പൈശാചിക ദുര്‍ബോധനങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ഏത് വിശ്വാസിയുടെ ആത്മാവും ക്ലാവു പിടിക്കും. പാപപങ്കിലമായ ആത്മാവിന്‍റെ ഈ കറകളെ കഴുകിക്കളഞ്ഞ് വെണ്‍മയാര്‍ന്ന വിശുദ്ധിയിലേക്ക് നയിക്കുന്നത് മതം നിഷ്കര്‍ഷിക്കുന്ന ആരാധനാനുഷ്ഠാനങ്ങളിലെ സജീവ സാന്നിധ്യമാണ്. എന്നാല്‍ ഈ അനുഷ്ഠാനങ്ങളില്‍ സ്രഷ്ടാവിനോടുള്ള […]