2019 Nov-Dec ആരോഗ്യം ലേഖനം

കുഞ്ഞുങ്ങളുടെ ആരോഗ്യം

എല്ലാ രക്ഷിതാക്കളെയും ഒരുപോലെ അലട്ടുന്നതാണ് കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍. തന്‍റെ കുഞ്ഞിന്‍റെ മുഖമൊന്നു വാടിയാല്‍ പോലും അഛനമ്മമാര്‍ക്കുണ്ടാകുന്ന വേവലാതിയും ഉത്കണ്ഠയും ചെറുതൊന്നുമല്ല. കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും അതിനുള്ള പ്രതിരോധമാര്‍ഗങ്ങളും ഏതൊക്കെയെന്ന് നോക്കാം. പനി പനിയാണല്ലോ നാം ഏറ്റവും സാധരണയായി കാണപ്പെടുന്ന രോഗം. പനി സത്യത്തില്‍ രോഗമല്ല, രോഗലക്ഷണം മാത്രമാണ്. ജലദോഷം മുതല്‍ വിവിധ രോഗങ്ങളില്‍ പനി ഒരു രോഗക്ഷണമായി കാണാറുണ്ട്. പനി ഒരു രോഗപ്രതിരോധ നടപടിയും, രോഗമുണ്ട് എന്നതിനുള്ള ലക്ഷണവുമാണ്. പനിയുടെ പ്രധാന കാരണം പലതരത്തിലുള്ള രോഗാണുബാധയാണ്. […]