2014 May-June അനുസ്മരണം ആത്മിയം ചരിത്ര വായന പഠനം മതം

സഅദുദ്ദീനു തഫ്താസാനി; നിസ്തുലനായ ധിഷണശാലി

എട്ടാം നൂറ്റാണ്ടില്‍ വിജ്ഞാന വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് മസ്ഊദ്ബ്നു ഉമര്‍ എന്ന സഅദുദ്ദീനുത്തഫ്താസാനി(റ). വിവിധ നാടുകളില്‍ ചുറ്റിക്കറങ്ങി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തരണം ചെയ്ത് ജ്ഞാനം നുകരാനും പിന്നീട് അത് പ്രസരിപ്പിക്കാനും വേണ്ടിയായിരുന്നു അദ്ദേഹം ജീവിതകാലം മുഴുവന്‍ ശ്രമിച്ചത്. തന്‍റെ മുന്പിലുള്ള മുഴുവന്‍ വിജ്ഞാന മേഘലകളിലും കയ്യിടുക മാത്രമായിരുന്നില്ല അതില്‍ അഗാധ പാണ്ഡിത്യവും നേടി അത് ലോകത്തിന് സമര്‍പ്പിക്കുകയും ചെയ്തു. തൈമൂറ് ലെങ്കിന്‍റെ രാജസദസ്സിലെ പണ്ഡിതനായ തഫ്താസാനി(റ) ആ കാലഘട്ടത്തില്‍ നിരവധി വൈജ്ഞാനിക സംവാദങ്ങളിലൂടെ ലോകത്ത് വിജ്ഞാനം വിതറുകയായിരുന്നു. […]