പൂമുഖത്ത് പത്രം വായിച്ചിരിക്കുകയായിരുന്ന മൊയ്തീന് ഹാജി. കയ്യിലൊരു ബാഗും തൂക്കി ഒരാള്‍ ഗെയ്റ്റ് കടന്നു വന്നു. ആരാ…? ഞാന്‍ തെളിവെടുപ്പിന് വന്നതാ, നിങ്ങള്‍ പൗരത്വത്തിന് അപേക്ഷ കെടുത്തിരുന്നോ? ആ…ശരി, കേറിയിരിക്കീ, എന്താ പേര്? ദാമോദരന്‍ ആവട്ടെ, നിങ്ങളെവിടുന്നാ..? ഞാന്‍ അധികം ദൂരെയെന്നുമല്ല പടിഞ്ഞാറേക്കരയില്‍ പടിഞ്ഞാറേക്കരയിലെവിടെ? കടവിനടുത്ത് തന്നെ, നിങ്ങള്‍ അവിടെയൊക്കെയറിയുമോ…? അറിയാതെ പറ്റുമോ…? നിങ്ങള്‍ തെക്കേവീട്ടില്‍ മമ്മദാജിയെ അറിയുമോ..? അയാള്‍ ഇരുന്ന കസേരയില്‍ നിന്ന് അറിയാതെ എണീറ്റുപോയി. മമ്മദാജി!, എന്റെ അച്ഛനെ സ്വന്തം മകനെപ്പോലെ വളര്‍ത്തിയ മമ്മദാജി! […]