ഓരോ ആഗസ്റ്റ് പതിനഞ്ചും വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്. പതിറ്റാണ്ടുകളോളം വൈദേശികാധിപത്യത്തിന്റെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരവും അത് സാധ്യമാക്കാന്‍ സഹിക്കേണ്ടി വന്ന ത്യാഗങ്ങളും കഥന കഥകളും ആവോളം ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാനാവും. ഒരുപാട് കണ്ണുനീര് നനവുപടര്‍ന്ന ജനങ്ങളേകിയതാണ് നമ്മുടെ ഈ സ്വാതന്ത്ര്യം. ഒരുപാട് ധീരകേസരികളുടെ, രാജ്യ സ്നേഹം എരിഞ്ഞ മാതൃഹൃദയങ്ങളുടെ, കുഞ്ഞുങ്ങളുടെ ത്യാഗ ഫലമായി കൈവരിച്ചത്. ജാതി-മത ഭേതമന്യേ വൈദേശികാധിപത്യത്തെ വെല്ലുവിളിച്ചും പോരാടിയും ജീവനേകിയും നേടിയെടുത്തത്. ഇത്തരത്തില്‍ പല വിധേനയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ നമുക്ക് വിശേഷിപ്പിക്കാനാവും. […]