2023 July - August തിരിച്ചെഴുത്ത്

പ്രകൃതി സംരക്ഷിക്കേണ്ടതുണ്ട്

ആവാസ വ്യവസ്ഥയില്‍ മനുഷ്യന്‍റെ അനിയന്ത്രിത കടന്നു കയറ്റം, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം എന്നിവ വളരെയധികം സമൂഹത്തിനിടയില്‍ വ്യാപിച്ചത് മുതല്‍ കാലവര്‍ഷക്കെടുതികളുടെ ദുരനുഭവങ്ങള്‍ നാം നിത്യം അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. കാലവര്‍ഷക്കെടുതികളുടെ ഇരയായവര്‍ക്ക് സഹായകമാകും വിധം ഒട്ടനേകം സഹായങ്ങള്‍ ഗവണ്‍മെന്‍റ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാക്കുന്നുണ്ട്? സമൂഹത്തിനിടയില്‍ കൃത്യമായി ആവശ്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുന്നുണ്ടോ തുടങ്ങി അനേകം ആശങ്കയുണര്‍ത്തുന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അനിവാര്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ? കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ കമ്മീഷനും […]