ലോകത്ത് ഓരോ കാലത്തും ഓരോ ജനതയെ സമുദ്ധരിക്കാന്‍ പ്രവാചകന്മാരായിരുന്നു ചരിത്രത്തില്‍ നിയോഗിക്കപ്പെട്ടിരുന്നത്. അന്ത്യപ്രവാചകരായ മുഹമ്മദ് നബി (സ്വ) യുടെ കാലശേഷം ഓരോ ജനതയെയും സംസ്കരിക്കാനായി നിയോഗിക്കപ്പെട്ടവര്‍ക്ക് ‘മുജദ്ദിദുകള്‍’ എന്ന് പേരുപറയുന്നു. ഓരോ നൂറ്റാണ്ടുകള്‍ക്കും ഓരോ മുജദ്ദിദീങ്ങള്‍ (പരിഷ്കര്‍ത്താക്കള്‍) ഉണ്ടാകുമെന്ന് തിരുനബി (സ്വ) യില്‍ നിന്ന് മഹാനായ അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ കാണാം. നബി (സ്വ) ക്കു ശേഷം ആദ്യ പത്തു നൂറ്റാണ്ടുകളെ സംസ്കരിച്ച പരിഷ്കര്‍ത്താക്കളെ ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ഷിക്കുന്നുണ്ട്. ജാമിഉസ്വഗീറില്‍ നവോത്ഥാനനായകരെ എണ്ണുന്നത് ഇങ്ങനെയാണ്. ഉമറുബ്നു […]