ഇന്ദ്രപ്രസ്ഥത്തിലെ അധികാരക്കസേരകളിലിരുന്ന് വര്‍ഗീയ ശക്തികള്‍ മതധ്രുവീകരണത്തിന് പ്രചണ്ഡമായ അജണ്ടകള്‍ പടച്ച് വിട്ട് അതിനെ പ്രയോഗവല്‍ക്കരിക്കാന്‍ ആള്‍ബലവും ആയുധവും നല്‍കിക്കൊണ്ടിരിക്കുന്ന പ്രശ്നകലുഷിതമായ സാഹചര്യങ്ങള്‍ക്കിടയിലാണ് രാജ്യം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. തീക്ഷണമായ സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ ഫലപ്രാപ്തിയിലെത്തിയിട്ട് 70 വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് വിലയിരുത്തി ഊറ്റം കൊള്ളാന്‍ ഓരോ ഭാരതീയനും നിലവിലെ സാഹചര്യങ്ങള്‍ അനുവദിക്കുന്നുണ്ടോ എന്ന നിരീക്ഷണത്തിന് വലിയ പ്രസക്തിയുണ്ട്. സ്വതന്ത്രഭാരതത്തില്‍ അതിന്‍റെ അടിസ്ഥാന ആശയങ്ങള്‍ ഇത്ര കണ്ട് വ്യഭിചരിക്കപ്പെട്ട ഒരു സാഹചര്യവും മുമ്പുണ്ടായിട്ടില്ലെന്നതിന് ചരിത്രം പിന്‍ബലമേകുന്നു. മതേതര കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായും നിഷ്കാസനം ചെയ്ത് […]
Tag: സമകാലിക ഇന്ത്യ
അവർ ഇന്ത്യയെ സ്നേഹിച്ചു കൊല്ലുകയാണ്
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നരഹത്യയെ അത്ര നിസ്സാരമായി കാണാന്‍ ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു പൗരനും കഴിയില്ല. ‘ ഖായ്കാഗോഷ് ഖാനാവാല'(പശു ഇറച്ചി തിന്നുന്നവന്‍) എന്ന് ആക്രോഷിച്ച് ഏതൊരാളെയും അക്രമിക്കുന്ന ഹിന്ദു ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന് ഇന്നൊരു ഭീഷണിയാണ്. അന്യന്‍റെ വീട്ടില്‍ കയറി ഫ്രിഡ്ജില്‍ ഗോമാംസമുണ്ടോ എന്ന് പരിശോധിക്കുന്ന സ്ഥിതിവിശേഷമാണിന്ന്. 2015 ല്‍ ദാദിയില്‍ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടതോടെ തുടങ്ങിയ അക്രമം ഒടുവില്‍ ഹാഫിള് ജുനൈദില്‍ എത്തിനില്‍ക്കുന്നു. അക്രമികള്‍ക്കെതിരെ ഗവണ്‍മെന്‍റ് കൈകൊള്ളുന്ന ഉദാസീനമായ നടപടികളാണ് വീണ്ടും വീണ്ടും […]