2023 July - August Uncategorized

സഹജീവി സ്‌നേഹം മനുഷ്യനിലേക്കുള്ള വഴി

കോളേജവധിക്ക് വീട്ടിലെത്തി അടുക്കളയുടെ വാതില്‍ തുറക്കാനൊരുങ്ങിയപ്പോഴാണ് മൂന്ന് പൂച്ചക്കുട്ടികള്‍ അവകാശവാദവുമായി കാലില്‍ മാന്താന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായ അക്രമണത്തിന്‍റെ ഞെട്ടലില്‍ കാല് ശക്തമായി കുടഞ്ഞു. പൂച്ചക്കുട്ടികള്‍ മൂന്നും ദൂരത്തേക്ക് തെറിച്ചു. “ജ്ജ് വെര്‍തെ മാണ്ടാത്ത പണിക്ക് നിക്കണ്ടട്ടൊ… കുട്ട്യേ, സ്വര്‍ഗോം നരഗോംക്കെ ഓലെ കയ്യിലാണെന്ന് ഒരുസ്താദു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്”. ദൃക്സാക്ഷിയായ ഉമ്മയുടെ ഡയലോഗ്.അത് കേട്ടപ്പോള്‍ മുമ്പ് വായിച്ച ബഷീറിന്‍റെ ‘ഭൂമിയുടെ അവകാശികള്‍’ എന്ന കൃതിയാണ് മനസ്സിലേക്ക് ഓടിവന്നത്. സൈലന്‍റ് വാലി മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന് സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായ […]