പ്രവാചകര്‍(സ്വ) യുടെ ജീവിതം എല്ലാത്തിലും മാതൃകയെന്ന പോലെ ജനസമ്പര്‍ക്കത്തിലും സാമൂഹിക ഇടപെടലുകളിലും നമുക്ക് വ്യക്തമായ മാതൃക നല്‍കുന്നു. മനഃശാസ്ത്രപരമായി ഓരോ വ്യക്തികളെയും സമീപിക്കാനുള്ള കഴിവ് മുത്ത്നബി(സ്വ)യെ മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തമാക്കുന്നു. സമൂഹത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നതിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം നല്‍കി സ്വജീവിതത്തിലൂടെ പ്രവാചകര്‍ മാതൃക കാണിച്ചുതന്നിട്ടുണ്ട്. സഹോദരനെന്തിഷ്ടപ്പെടുന്നുവോ അത് നമ്മളും ഇഷ്ടപ്പെടുന്നതുവരെ പൂര്‍ണ്ണ വിശ്വാസിയാവുകയില്ല എന്ന പ്രവാചകാധ്യാപനം അടിവരയിടുന്നത് സാഹോദര്യ സംസ്ഥാപനത്തിന്‍റെ ആവശ്യകതയിലേക്കാണ്. വഴിയിലൂടെ ഒരു വ്യക്തി നടന്നു വരുമ്പോള്‍ അദ്ദേഹത്തിന്‍റെ നിറപുഞ്ചിരിയാണ് സമൂഹം പ്രതീക്ഷിക്കുന്നത്. […]