ഉപ്പയുടെ കുഞ്ഞുവിരലില്‍ തൂങ്ങി മദ്രസയിലോ പള്ളിയിലോ പോയിരുന്ന ആ കുട്ടിക്കാലം ഇടക്കെങ്കിലും നിങ്ങളെത്തഴുകിത്തലോടാറില്ലേ… എന്റെ ബാല്യകാല സ്മൃതികളില്‍ വിഗ്രഹങ്ങളും സര്‍പ്പക്കാവും പുള്ളന്‍പാട്ടും ഉറഞ്ഞുതുള്ളുന്ന കോമരവും കാവിടിയാട്ടവമൊക്കെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. മരിച്ചവര്‍ക്കു വിളക്കു വെച്ചു ആരാധിക്കുകയും മരണപ്പെട്ടവര്‍ മറ്റെവിടെയോ പുനര്‍ജീവിക്കുകയും ചെയ്യുന്ന വിശ്വാസം ഞാന്‍ കണ്ടുവളര്‍ന്ന ബാലപാഠങ്ങളായിരുന്നു. ചെങ്ങന്നൂരിലുള്ള ശാന്തസുന്ദരമായ ഒരു ഗ്രാമ പ്രദേശത്തായിരുന്നു(എണ്ണയിക്കാട്) എന്റെ വീട്. കുട്ടിക്കാലത്ത് അച്ഛന് മരിച്ചുപോയിരുന്നു. അമ്മയും മൂന്ന് സഹോദരങ്ങളുമാണ് എനിക്കുള്ളത്. അവര്‍ എന്നെക്കാള്‍ വളരെ മുതിര്‍ന്നവരും വിവാഹിതരുമാണ്. ഞാനും അമ്മയും എന്റെ ഒരു […]