കവിത/അന്‍സാര്‍ കൊളത്തൂര്‍ ആളൊഴിഞ്ഞ കസേരകള്‍ക്കിടയിലിരുന്ന് ഒരു വൃദ്ധന് നക്ഷത്രങ്ങളെണ്ണിക്കൊണ്ടിരുന്നു കുന്തിരിക്കത്തിന്റെ കറുത്ത ഗന്ധം കുടിച്ച് അന്തരീക്ഷം ഭ്രാന്തമായിരിക്കുന്നു. ആരോ വെച്ച റീത്തിലെ വാടാറായ പൂവിലിരുന്ന് രണ്ടീച്ചകള്‍ പ്രണയം പറഞ്ഞു നരവീണു തുടങ്ങിയ രണ്ടു പെണ്ണുങ്ങളപ്പോഴും രാമായണത്തിലെ അര്‍ത്ഥമറിയാത്ത വരികള്‍ ഉരുവിട്ടുകൊണ്ടിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവസാന പടിയിലിരുന്ന് വൃദ്ധന് നക്ഷത്രങ്ങളിലേക്ക് രാപ്പാര്‍ക്കുകയാണ് മാലാഖയുടെ ചിറകിനടിയില്‍ കണ്ണുകള്‍ കോര്‍ത്ത് സ്വപ്നം പറഞ്ഞിരുന്ന രാത്രികള്‍… അന്ന് മഴവറ്റിയ നിലാവില് നിന്റെ പാദസരം ചിലമ്പിക്കാതിരുന്നപ്പോള്‍ മാലാഖ വെളിച്ചത്തിലേക്കു ചിറകടിച്ചകന്മ്പോയി നീ ഏതോ മുല്ലമണമുള്ള താഴ്വരയിലേക്ക് […]